റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹനിശ്ചയ ദിനത്തിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

January 20, 2021 - 2:26 pm

കാട്ടായിക്കോണം: വിവാഹനിശ്ചയ ദിനത്തിൽ ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് പിറ്റേന്നു പുലര്‍ച്ചെ മരിച്ചു.

കരിച്ചാറ അപ്പോളോ കോളനിയില്‍ കുന്നുംപുറത്തു വീട്ടില്‍ ബിനുവിന്റെ മകന്‍ വിജില്‍ (23) ആണ് മരിച്ചത്. 18.1.2021 തിങ്കളാഴ്ച വൈകിട്ട് കാട്ടായിക്കോണത്തിനു സമീപം നരിക്കലിലാണ് അപകടം നടന്നത്.

അമിതവേഗത്തിലെത്തിയ കാര്‍, ബൈക്കിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെ മരണപ്പെട്ടു. ബന്ധു അനില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെ പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നടന്ന നിശ്ചയ ചടങ്ങു കഴിഞ്ഞു മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.

രമയാണ് മാതാവ്. സഹോദരങ്ങള്‍ വിജിത്ത്, വിപിന്‍. പോത്തന്‍കോട് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *