പൊതുജനങ്ങളുടെ സൗകര്യാർത്ഥം നോട്ടുകളും നാണയങ്ങളും റിസർവ്വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫിസിൽ പ്രവർത്തിക്കുന്ന പൊതു കൗണ്ടറുകളിൽ നിന്നും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ലഭ്യമാണ് . വ്യാപാരികളുൾപ്പടെയുള്ള പൊതുജനങ്ങൾക്ക് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ ബാങ്കിന്റെ പൊതു കൗണ്ടറുകളിൽ നിന്നും എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 30 മുതൽ ഉച്ചക്ക് 2 30 വരെ ലഭ്യമാണെന്ന് അറിയിക്കുന്നു എന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ തിരുവനന്തപുരത്തു അറിയിച്ചു
