റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീഡിയോ കോളിലൂടെ വിവാഹം: താലികെട്ടിയത് സഹോദരി

January 21, 2021 - 9:30 pm

കറ്റാനം: സ്വന്തം വിവാഹത്തിന് യുവാവ് പങ്കെടുത്തത് വീഡിയോകോളിലൂടെ. കറ്റാനത്താണ് സംഭവം. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീ ക്ഷേത്രത്തില്‍ വച്ച് 21.01.2021 ബുധനാഴ്ച 11 30 നായിരുന്നു വിവാഹം. മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ വീട്ടില്‍ വിജി സുധാകരന്റെയും രാധാമണിയുടെയും മകന്‍ സുജിത് സുധാകരനാണ് സ്വന്തം വിവാഹത്തിന് വീഡിയോ കോളിലൂടെ പങ്കെടുക്കേണ്ട അവസ്ഥയുണ്ടായത്.

കട്ടച്ചിറ പളളിക്കല്‍ കൊച്ചുവീട്ടില്‍ വടക്കേതില്‍ സുദര്‍ശന്റെയും തങ്കമണിയുടെയും മകള്‍ എസ് സൗമ്യയെയാണ് സുജീത് വിവാഹം കഴിക്കേണ്ടിയിരുന്നത്. മൂന്നുമാസം മുമ്പ് നിശ്ചയിച്ച വിവാഹമാണിത്. എന്നാല്‍ കോവിഡ് പിടിപെട്ടതോടെ സുജിത് ഐെേസാലേഷന്‍ റൂമിലായി ഒടുവില്‍ മണ്ഡപത്തിലെത്തിയ സൗമ്യയെ സുജിത്തിന്റെ സഹോദരി മഞ്ജു വരണമാല്ല്യം അണിയിക്കുകയായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സുജീത് . കുടുംബം മുംബൈയില്‍ സ്ഥിരതാമസമാണ് മൂന്നാഴ്ച മുമ്പാണ് ഇവര്‍ വിവാഹ നിശ്ചയ ചടങ്ങിനായി നാട്ടിലെത്തിയത്.

കോവിഡ് പരിശോധനക്കുശേം നിരീക്ഷണത്തിലായിരുന്നു. വിവാഹത്തി്‌ന് രണ്ടുദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ സുജിത്തിന് പോസീറ്റീവ് ആകുകുയായിരുന്നു. ക്വാറന്‍റൈനില്‍ ആകയാല്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാനായില്ല . ഇതോടെയാണ് നാട്ടിലുളള മഞ്ജുവിന്‍റെ സാന്നിദ്ധ്യത്തില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. സുജിത്തിന്‍റെ മാതൃസഹോദരി പുത്രിയാണ് മഞ്ജു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *