റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുതി വാങ്ങൽ കരാർ: റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിനും 19 നും

January 21, 2021 - 9:51 pm

വൈദ്യുതി വാങ്ങൽ കരാറുകളുടെ അംഗീകാരത്തിനായി കെ.എസ്.ഇ.ബി സമർപ്പിച്ച പെറ്റീഷനിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിന്  ഉച്ചയ്ക്ക് രണ്ടിന് എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ്്ഹൗസിലും 19ന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്തും നടക്കും. കെ.എസ്.ഇ.ബി ഫയൽ ചെയ്ത പെറ്റീഷൻ  www.erckerala.org യിൽ ലഭിക്കും. പൊതുതെളിവെടുപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 12ന് മുൻപ് പേരും വിശദ വിവരങ്ങളും ഫേൺ നമ്പർ സഹിതം  കത്തിലൂടെയോ ഇ-മെയിലിലൂടെയോ  (kserc@erckerala.org)   സെക്രട്ടറിയെ അറിയിക്കണം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഫെബ്രുവരി ആറിന് മുൻപ് തപാലിലൂടെയോ ഇ-മെയിലിലൂടെയോ അഭിപ്രായങ്ങൾ അറിയിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെളിവെടുപ്പ്.  വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695 010.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *