റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓസ്‌ട്രേലിയയെ അപമാനിക്കും വിധം ഒന്നും ചെയ്യില്ലെന്ന്‌ ക്യാപ്‌റ്റന്‍ അജിന്‍ക്യ രഹാനെ

January 22, 2021 - 12:36 pm

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ കീരിടനേട്ടത്തിന്‌ ശേഷം വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാര്‍ കൊണ്ടുവന്ന കേക്ക്‌ കട്ടുചെയ്യാന്‍ താരം തയ്യാറായില്ല. കേക്കിന്‌ മുകളിലുണ്ടായിരുന്ന കംഗാരുവിന്റെ രൂപമാണ്‌ കേക്ക്‌ കട്ടുചെയ്യുന്നതിന്‍ നിന്നു രഹാനെ പിന്‍മാറാന്‍ കാരണമായത്‌. കത്തിയെടുത്ത്‌ കേക്കിന്‌ മുകളില്‍ വച്ചപ്പോഴാണ്‌ കംഗാരുവിന്റെ രൂപം രഹാനയുടെ ശ്രദ്ധയില്‍പെട്ടത്‌. ഇതോടെ താരം പിന്‍മാരുകയായിരുന്നു.

ഓസീസ്‌ ക്രിക്കറ്റ് ‌ടീമിനെ കംഗാരുക്കള്‍ എന്ന്‌ വിളിക്കാറുണ്ട്‌ . കൂടാതെ ഓസ്‌ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ്‌ കംഗാരു. ഇക്കാരണം കൊണ്ടാണ്‌ കേക്ക്‌ മുറിക്കുന്നതില്‍ നിന്നും പിന്‍മാറിയത്. എന്തായാലും ഓസ്‌ട്രേലിയായെ അപമാനിക്കുന്ന വിധം ഒന്നും ചെയ്യേണ്ടതില്ലെന്ന്‌ തീരുമാനിച്ച താരത്തെ പിന്തുണച്ച്‌ നിരവധി ആരാധകരാണ്‌ സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നത്‌.

ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിയുടെ അഭാവത്തിലാണ്‌ രഹാനെ ഇന്ത്യന്‍ ടെസ്‌റ്റ്‌ ടീമിന്റെ ക്യാപറ്റന്‍ സ്ഥാനം ഏറ്റെടുത്തത്‌. പരമ്പര പിടിച്ചെടുത്ത്‌ മികവ്‌ തെളിയിക്കുകയും ചെയ്‌തു. മത്സര ശേഷം ആഘോഷങ്ങളില്‍ രഹാനെ കാട്ടിയ പക്വതയും ഏറെ കയ്യടി നേടിയിരുന്നു. നൂറാം മത്സരം കളിച്ച ഓസീസ്‌ താരം നേഥന്‍ ലയണ്‌ ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചാണ്‌ രഹാനെയും സംഘവും ഓസ്‌ട്രേലിയ വിട്ടത്‌.

ഭാര്യയും മക്കളുമടക്കം താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പൂച്ചെണ്ടുകള്‍ നല്‍കി ആരാധകരും അയല്‍ക്കാരും ക്യാപ്‌റ്റന്‍ രഹാനയെ വരവേറ്റിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *