റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

January 23, 2021 - 7:57 am

കല്‍പ്പറ്റ: വയനാട്ടിലെ ബത്തേരി പുത്തന്‍കുന്ന് സര്‍ക്കാര്‍ സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായി. സ്‌കൂള്‍, ആശുപത്രി അധികൃതരുടെ വീഴ്ചമൂലമാണ് ബാലികയുടെ ജീവന്‍ നഷ്ടമായതെന്ന് കമ്മീഷന്‍ വിലയിരുത്തി.

കുട്ടിയുടെ മരണത്തിനുത്തരവാദികളായ സ്‌കൂള്‍ അധികൃതര്‍ക്കും, മെഡിക്കല്‍ ഓഫീസര്‍ക്കുമെതിരെ നിയമപ്രകാരമുളള അച്ചടക്ക നടപടി സ്വീകരിച്ച് അറിയക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ബത്തേരി പോലീസ് രജിസറ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥനെ നിയോഗിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസിലെ നാലാംപ്രതിയായ ഡോക്ടര്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന ഒരുമാസത്തിനകം അന്തിമ തീരുമാനമെടുക്കണം. കോവിഡ് കാരണം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചില്ലെന്നത് വീഴ്ചയാണെന്നും കമ്മീഷന്‍നിരീക്ഷിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *