റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുറന്ന ജയിലില്‍ നിന്നും രക്ഷപെട്ടവരില്‍ ഒരാളെ പിടികൂടി

January 23, 2021 - 8:08 am

തിരുവനന്തപുരം:നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നും രക്ഷപെട്ട തടവുകാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ശ്രീനിവാസനെയാണ് അറസ്റ്റ് ചെയ്തത് . തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ തുണിമില്ലില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. രക്ഷപെട്ട പ്രതികളില്‍ ഒരാള്‍ക്കായി അന്വേഷണം തുടരുന്നു.

2020 ഡിസംബര്‍ 23നാണ് തുറന്ന ജയിലില്‍നിന്നും കൊലക്കേസ് പ്രതികളായ കന്യാകുമാരി സ്വദേശി ശ്രീനിവാസനും, വീരണകാവ് സ്വദേശി രാജേഷ്‌കുമാറും രക്ഷപെടുന്നത്. ജയില്‍ വളപ്പിലെ കൃഷിപ്പണിക്കായി പുറത്തിറങ്ങിയ തടവുകാര്‍ രക്ഷപെടുകയായിരുന്നു. തടവ് പുളളികള്‍ക്ക് വസ്ത്രവും പണവും നല്‍കിയ പ്രദേശവാസിയെ നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് പോലീസ് അന്വേഷണം മറ്റുസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇതിനിടെ ശ്രീനിവാസന്‍ തിരുപ്പൂരിലെ തുണിമില്ലില്‍ ജോലി ചെയ്യുന്നതായുളള രഹസ്യ വിവരം പോലീസിന് ലഭിച്ചു. രഹസ്യമായി സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.1999 ല്‍ പാലക്കാട് മലമ്പുഴയില്‍ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍

മറ്റൊരു പ്രതിയായ രാജേഷിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല തിരുവനന്തപുരം വട്ടപ്പാറയില്‍ പത്താംക്ലാസ് കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്. ഇയാള്‍ക്കായുളള അനേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *