റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുവിശേഷകന്‍ പോള്‍ ദിനകരന്റെ വസതിയില്‍ നിന്നും 4.7 കിലോഗ്രാം സ്വര്‍ണം പിടികൂടി

January 25, 2021 - 12:39 pm

ചെന്നൈ: സുവിശേഷകന്‍ പോള്‍ ദിനകരന്റെ കോയമ്പത്തൂരിലെ വസതിയില്‍ നിന്നും 4.7 കിലോഗ്രാം സ്വര്‍ണം പിടികൂടി. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. 118 കോടി രൂപയോളം വില മതിക്കുന്ന സംഭാവന രസീതുകള്‍, വിദേശ നിക്ഷേപം എന്നിവയും കണ്ടെടുത്തു. നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഈ മാസം 20ന് സംസ്ഥാനത്തുടനീളമുള്ള 28 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. കോയമ്പത്തൂരിലെ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സസിലും ചെന്നൈയിലെ ക്രിസ്റ്റിയന്‍ മിഷിനറിയായ ജീസസ് കോള്‍സിലും റെയ്ഡ് നടത്തിയിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *