റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

16 കാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ യുവാവ്‌ പോലീസ്‌ കസ്‌റ്റഡിയില്‍

January 25, 2021 - 5:25 pm

തിരുവനന്തപുരം: കാമുകനുമായുളള പ്രശ്‌നം പരിഹരിക്കാമെന്നുളള വാഗ്‌ദ്ധാനവുമായെത്തി 16 കാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ യുവാവ്‌ പോലീസ്‌ പിടിയിലായി. തിരുവനന്തപുരം കഠിനം കുളത്താണ്‌ സംഭവം. ആ പ്രദേശത്തുതന്നെയുളള മറ്റൊരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാ യിരുന്നു. അവര്‍ തമ്മിലുണ്ടായിരുന്ന പ്രശ്‌നം പരിഹരിക്കാമെന്ന്‌ പറഞ്ഞാണ്‌ അയല്‍വാസിയായ സു ല്‍ഫിയെന്ന യുവാവ്‌ പെണ്‍കുട്ടിയെ സമീപിച്ചത്‌. തുടര്‍ന്ന്‌ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു.

സുല്‍ഫിയുടെ വാക്ക്‌ വിശ്വസിച്ച പെണ്‍കുട്ടിയെ ഇയാള്‍ പിന്നീട്‌ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും സെല്‍ഫിയെടുക്കുകയും ചെയ്‌തിരുന്നു. അതിന്‌ ശേഷം സെല്‍ഫി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന്‌ പറഞ്ഞ്‌ പെണ്‍കുട്ടിയില്‍ നിന്ന്‌ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി . പെണ്‍കുട്ടി ഇവ അയച്ചുകൊടുത്തതിനെ തുടര്‍ന്ന്‌ ചിത്രങ്ങള്‍ ഉപയോഗിച്ച വീണ്ടും ഭീഷണിപ്പെടുത്തുകയും രാത്രി സമയത്ത് തന്‍റെ അടുത്ത് വന്നില്ലെങ്കില്‍ ഫോട്ടോ പരസ്യമാക്കുമെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിപ്പിക്കാന്‍ തുടങ്ങിയാതായി പെണ്‍കുട്ടി പറയുന്നു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന്‌ കണ്ടെത്തിയിരുന്നു.

ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ ചോദ്യം ചെയ്‌തപ്പോഴാണ്‌ പെണ്‍കുട്ടി സംഭവം പുറത്തുപറയുന്നത്‌. സംഭവം പുറത്തുപറഞ്ഞാല്‍ തന്നെ അപായപ്പെടുത്തുമെന്ന്‌ സുല്‍ഫിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും 16 കാരി പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി പോലീസ്‌ ശേഖരിച്ചു. കസറ്റഡിയിലെടുത്ത സുല്‍ഫിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കുട്ടിയുടെ കേസില്‍ അന്വേഷണം നടക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *