റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടികള്‍ക്കുളള ലാപ്‌ടോപ്പ് വിതരണത്തിന് തയ്യാറായി മൂന്ന്കമ്പനികള്‍ രംഗത്ത്

January 26, 2021 - 7:41 am

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് നല്‍കാന്‍ സര്‍ക്കാര്‍ മൂന്ന് കമ്പനികളെ തെരഞ്ഞെടുത്തു. കൊക്കോണിക്‌സ്, എയ്‌സര്‍, ലെനോവോ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടവ. ഇതില്‍ കൊക്കോണിക്‌സ് സര്‍ക്കാര്‍ പങ്കാളിത്തമുളള കേരള ബ്രാന്‍ഡ് കമ്പനിയാണ് ഏറ്റവും കുറഞ്ഞ വിലക്ക് നല്‍കാന്‍ തയ്യാറായിരിക്കുന്നത്. വില 14,990രൂപ . എയ്സര്‍ 17,833 രുപയും ലെനോവോ 18,000 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്മുളള ബ്രാന്‍ഡ് തെരഞ്ഞെടുക്കാവുന്നതാണ്

ഫെബ്രുവരിയില്‍ ആദ്യ പര്‍ച്ചേസിനുളള ഓര്‍ഡര്‍ നല്‍കും. ഓര്‍ഡര്‍ ലഭിച്ചാല്‍ 12 ആഴ്ചക്കകമായി ലാപ്‌ടോപ്പുകള്‍ നല്‍കണമെന്നതാണ് വ്യവസ്ഥ. 18,000രൂപയാണ് സര്‍ക്കാര്‍ ഒരു ലാപ്‌ടോപ്പിന് വിലയിട്ടിരിക്കുന്നത്. കെഎസ്എഫ്ഇ 15,000 രൂപ വരെ വായ്പ നല്‍കും. ലാപ്ടോപ്പ് വാങ്ങുമ്പോള്‍ 3,000രൂപ അടയ്ക്കണം ബാക്കി വായ്പയായി അനുവദിക്കും. ഇതിനായി കുടുംബശ്രീ വഴി 500 രുപ മാസഅടവുളള 30 മാസത്തെ കെഎസ് എഫ്ഇ സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന് 3 മാസം മുടക്കമില്ലാതൈ അടയ്ക്കുന്നവര്‍ക്ക് ലാപ് ടോപ്പ് നല്‍കും 1.2 ലക്ഷം കുട്ടികളാണ് ചിട്ടിയില്‍ ചേര്‍ന്ന് ലാപ് ടോപ്പിനായി കാത്തിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *