റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഷ്ട്രീയബാല്‍ പുരസ്‌കാരം അച്ഛനുമായി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ജ്യോതികുമാരിക്ക്

January 26, 2021 - 8:01 am

ന്യൂ ഡല്‍ഹി: അച്ഛനേയും പിന്നിലിരുത്തി 1200 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ജ്യോതികുമാരിക്ക് രാഷ്ട്രീയബാല്‍ പുരസ്‌കാരം. ലോക്ക് ഡൗണ്‍ സമയത്താണ് ജ്യോതി ഹരിയാന മുതല്‍ ബീഹാര്‍ വരെയുളള 1200 കി.മി.ദൂരം സൈക്കിള്‍ ചവിട്ടിയത്. ‘മറ്റേത് പെണ്‍കുട്ടിയേയുംപോലെ ജ്യോതിയും സാധാരണക്കാരിയാണ് , പക്ഷെ അച്ഛനേയും താങ്ങി 1200 കിലോമീറ്റര്‍ താണ്ടി പോകാന്‍ അവളെടുത്ത ധൈര്യവും ശക്തിയും വാക്കുകളില്‍ വിവരിക്കാനാകില്ല’ പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പത്തുവയസുകാരി അര്‍ഷിയാ ദാസാണ് പ്രധാന മന്ത്രിരാഷ്ട്രീയബാല്‍ പുരസ്‌കാരം നേടിയ മറ്റൊരു കുട്ടി. കായികരംഗത്തുളള സംഭാവനകളാണ് അര്‍ഷിയയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *