റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ച് ഒമാന്‍

January 26, 2021 - 8:11 am

മസ്‌ക്കത്ത്: ഒമാനില്‍ സ്വകാര്യ മേഖലയില്‍ സ്വദേശി വല്‍ക്കരണ നടപടികള്‍ വ്യാപിപ്പിച്ചു. ആറുമേഖലകളിലെ അക്കൗണ്ടിംഗ് ജോലികളിലാണ് ഏറ്റവും പുതിയതായി വിദേശികള്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തിയത്. ഇന്‍ഷുറന്‍സ് കമ്പനികളിലേയും, ഇന്‍ഷ്വറന്‍സ് ബ്രോക്കറേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലേയും ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്ഥികകളിലാണ് സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയത്.

ഷോപ്പിംഗ് മാളുകള്‍ക്കുളളിലെ സ്ഥാപനങ്ങളിലെ വില്‍പ്പന, അക്കൗണ്ടിംഗ്, മണി എക്‌സ്‌ചേഞ്ച്, അഡ്മിനിസ്‌ട്രേഷന്‍, സാധനങ്ങള്‍ തരംതിരിക്കല്‍ തുടങ്ങിയ ജോലികള്‍, വാഹന ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിംഗ് തസ്ഥിക, പഴയതും പുതിയതുമായ വാഹനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട തസ്ഥികള്‍ എന്നിവയും സ്വദേശിവല്‍ക്കരിച്ചിട്ടുണ്ടെന്ന് മന്ത്രിതല ഉത്തരവില്‍ പറയുന്നു.

മലയാളികളെ കാര്യമായി തന്നെ ബാധിക്കുന്നതാണ് സ്വദേശിവല്‍ക്കരണം. ഇന്‍ഷ്വറന്‍സ് കമ്പനികളും ഇന്‍ഷ്വറന്‍സ് ബ്രോക്കറേജ് രംഗത്തും ഇതിനകം 80 ശതമാനത്തോളം സ്വദേശിവല്‍ക്കരണം നടന്നുകഴിഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *