റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേതാജിയുടെ ചിത്രത്തിന് പകരം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമെന്ന് ആക്ഷേപം

January 26, 2021 - 8:55 am

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടന്ന ഛായാചിത്ര അനാച്ഛാദനത്തില്‍ നേതാജിയുടെ ചിത്രം മാറിപ്പോയതായി വിമര്‍ശനം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമാണെന്ന ആരോപണമാണ് ഉയരുന്നത്.

സുഭാഷ് ചന്ദ്രബോസിന്റെ ബയോപികില്‍ നേതാജിയുടെ വേഷം ചെയ്ത പ്രസന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രമാണ് രാഷ്ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്തതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നത്.

ജനുവരി 23നാണ് നേതാജിയുടെ ഛായാചിത്രം അനാച്ഛാദന ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടന്നത്. രാംനാഥ് കോവിന്ദ് ചിത്രം അനാച്ഛാദനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് ചിത്രം മാറിയെന്ന് ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര എം.പി ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *