റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിൽ രോഗമുക്തി നിരക്ക് 97 ശതമാനത്തിനടുത്ത് , ആഗോളതലത്തിൽ ഇത് ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന്

January 28, 2021 - 9:51 pm

ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായി     ഇന്ത്യയിൽ കോവിഡ് 19 രോഗമുക്തി നിരക്ക് 97 ശതമാനത്തിനടുത്ത് എത്തി . ആകെ രോഗമുക്തരുടെ  എണ്ണം  1,03,73,606 ആയി ഉയർന്നു.  കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 14,301പേരാണ് രോഗ മുക്തരായത്.  രാജ്യത്ത് നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1.75 ലക്ഷമായി കുറഞ്ഞു (1,73,740 ). ആകെ രോഗബാധിതരുടെ 1.62  ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.

ചികിത്സയിൽ ഉള്ളവരിൽ 78 ശതമാനവും കേരളം, മഹാരാഷ്ട്ര , ഉത്തർ പ്രദേശ് , കർണാടക, പശ്ചിമ ബംഗാൾ ഇനി അഞ്ചു സംസ്ഥാനങ്ങളിൽ ആണ്

2021 ജനുവരി 28  രാവിലെ 7 .30  വരെയുള്ള കണക്കുകൾ പ്രകാരം  23.5  ലക്ഷത്തിലധികം (23,55,979) ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 6,102 സെഷനുകളിലായി 3,26,499 പേർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 42,674സെഷനുകൾ നടന്നു.


പുതുതായി രോഗമുക്തരായവരുടെ 77.84%  വും7  സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5,006 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ.
 മഹാരാഷ്ട്രയില്‍ 2,556 പേരും കർണാടകയിൽ 944 പേരും രോഗ മുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ


പുതിയ രോഗബാധിതരുടെ  81.96% വും 6  സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 5,659 പേര്‍. മഹാരാഷ്ട്രയിൽ2,171 പേര്‍ക്കും  തമിഴ്നാട്ടിൽ 512 പേർക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 75.61 വും 7  സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്- 32പേർ. കേരളത്തിൽ 20 പേരും പഞ്ചാബിൽ  10  പേരും മരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *