റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വാക്‌സിനേഷൻ ഒരു ലക്ഷം കഴിഞ്ഞു

January 28, 2021 - 10:52 pm

സംസ്ഥാനത്തെ വാക്‌സിനേഷൻ ഒരു ലക്ഷം കഴിഞ്ഞതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതുവരെ 1,07,224 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. വ്യഴാഴ്ച  23,579 ആരോഗ്യ പ്രവർത്തകർ വാക്‌സിനേഷൻ സ്വീകരിച്ചു. 294 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (39) വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (3416) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 1620, എറണാകുളം 3145, ഇടുക്കി 986, കണ്ണൂർ 1662, കാസർഗോഡ് 507, കൊല്ലം 1286, കോട്ടയം 1724, കോഴിക്കോട് 1749, മലപ്പുറം 1362, പാലക്കാട് 1345, പത്തനംതിട്ട 1587, തിരുവനന്തപുരം 2402, തൃശൂർ 3416, വയനാട് 788 എന്നിങ്ങനെയാണ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. വാക്‌സിൻ സ്വീകരിച്ച ആർക്കും പാർശ്വഫലങ്ങളൊന്നും  റിപ്പോർട്ട് ചെയ്തിട്ടില്ല. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *