റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ: യുദ്ധവിമാന ഇടപാട് നടത്താന്‍ യുഎസ് ബോയിങ് കമ്പനിയും

January 29, 2021 - 9:46 am

ന്യൂഡല്‍ഹി: സോവിയറ്റ് കാല യുദ്ധവിമാനങ്ങള്‍ക്ക് പകരമായി 114 വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതിയില്‍ ചേരാന്‍ യു.എസ്. ബോയിങ് കമ്പനിയും. ഇന്ത്യന്‍ വ്യോമസേനയ്ക്ക് എഫ്.15-ഇ.എക്സ് പോര്‍വിമാനങ്ങള്‍ വില്‍ക്കാനുള്ള ലൈസന്‍സ് ബോയിങ് വിമാനക്കമ്പനിക്ക് യു.എസ്. ഭരണകൂടം അനുവദിച്ചതോടെയാണിത്.ഏതാണ്ട് 1800 കോടി ഡോളറിന്റേതാണ് (1,31,400 കോടി രൂപ) ഇടപാട്. ഇതോടെ ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതിയില്‍ ഇതോടെ സ്വീഡന്റെ ഗ്രൈപെന്നിനും ഫ്രാന്‍സിന്റെ റാഫേലിനും പിന്നാലെ ബോയിങ്ങും ഇനി മത്സരരംഗത്ത് ഉണ്ടാകും. ഇരു സര്‍ക്കാരുകളും തമ്മില്‍ എഫ്-15 ഇ.എക്സ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ച നേരത്തേ നടന്നിരുന്നുവെന്ന് ബോയിങ് പ്രതിരോധ, വ്യോമ സുരക്ഷാ വിഭാഗം മേധാവി അങ്കുര്‍ കനഗാല്‍ക്കേര്‍ വ്യക്തമാക്കി. ലോക്ക്ഹീഡ് മാര്‍ട്ടിനും തങ്ങളുടെ എഫ്-21 വിമാനങ്ങളുമായി മത്സരരംഗത്ത് ഉണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *