റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ വിലക്കി ഡല്‍ഹി പൊലീസ്, സമരപ്പന്തലിന് രണ്ട് കിലോമീറ്റർ അകലെ മാധ്യമപ്രവർത്തകരെ തടയുന്നു

January 30, 2021 - 3:46 pm

ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ വിലക്കി ഡല്‍ഹി പൊലീസ്. സമര പന്തലിന് രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ പൊലീസ് തടഞ്ഞു. പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചിരിക്കുകയാണ്.

പൊലീസ് ബാരിക്കേഡുകള്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങളെ തടയുന്നതെന്നാണ് പൊലീസ് അറിയിച്ചത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ പ്രക്ഷോഭ സ്ഥലത്ത് നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാത്ത സ്ഥിതിയാണ്.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍ ഉപവസിക്കുകയാണ്. വൈകിട്ട് അഞ്ച് വരെയാണ് നിരാഹാര സത്യഗ്രഹം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷകര്‍ സദ്ഭാവന ദിനമായാണ് ആചരിക്കുന്നത്. സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത തുടരുകയാണ്. സിംഗു അടക്കം മേഖലകളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *