റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തരൂരിനെതിരേ ഹരിയാനയിലും രാജ്യദ്രോഹക്കേസ്: കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

January 31, 2021 - 11:12 am

ചണ്ഡീഗഡ്: റിപ്പബ്ലിക്ദിനത്തിലെ ട്രാക്ടര്‍റാലിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ശശി തരൂര്‍ എം.പി. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഹരിയാനയിലും കേസ്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഗുരുഗ്രാം പോലീസിന്റെ സൈബര്‍ സെല്‍ കേസെടുത്തത്.ഇതേസംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ഹരിയാന. നേരത്തേ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലും രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. തരൂരിനു പുറമേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായ്, മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, വിനോദ് കെ.ജോസ് എന്നിവരും കേസില്‍ പ്രതികളാണ്. ട്വിറ്ററിലൂടെ വിദ്വേഷപ്രചാരണം നടത്തിയെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണു കേസ്. ഗുരുഗ്രാമിലെ ഝാര്‍സ സ്വദേശി മഹാബീര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു ഹരിയാന പോലീസിന്റെ നടപടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *