റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അണ്ണാ ഡി.എം.കെ. സഖ്യം പ്രഖ്യാപിച്ച് ബി.ജെ.പി.

January 31, 2021 - 11:36 am

മധുെരെ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയുമായി സഖ്യം തുടരുമെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. മധുെരെയില്‍നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ണാ ഡി.എം.കെയുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നു ബി.ജെ.പി. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കുമെന്നു അണ്ണാഡി.എം.കെ. പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം ബി.ജെ.പി. ഔദ്യോഗികമായി പ്രഖ്യപിച്ചിരുന്നില്ല. ഇരുകക്ഷികളും തമ്മില്‍ തര്‍ക്കങ്ങളുണ്ടെന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *