റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിത്രകല പഠിക്കാന്‍ പുതിയ ആപ്പ്‌ തയ്യാറായി

January 31, 2021 - 12:12 pm

കോവിഡ്‌ കാലത്ത്‌ ചിത്രരചന പഠിക്കാന്‍ അവസരമില്ലാതെ പോയപ്പോല്‍ ലോകമെമ്പാടുമുളള മലയാളികല്‍ക്കായി ആരംഭിച്ചതാണ്‌ മിഥില ആര്‍ട്‌സ്‌ ഡ്രോയിംഗ്‌ ലേണിംഗ്‌ ആപ്പ്‌. ചിത്രകലയുടെ വൈവിദ്ധ്യമേഖലകള്‍ തേടിയിറങ്ങുന്നവര്‍ക്ക്‌ എല്ലാ മേഖലകളേയും സമന്വയിപ്പിച്ചകൊണ്ട്‌ ചിത്രകല പഠിക്കാന്‍ ഈ ആപ്പിലൂടെ കഴിയും. ബിന്ദു ശിവന്‍ മിഥുലയാണ്‌ സ്ഥാപകയും പ്രധാന അദ്ധ്യാപികയും

അദ്ധ്യാപകരുടെ കീഴില്‍ മലയാളത്തില്‍ തന്നെ ചിത്രകല പഠിക്കാന്‍ കഴിയുന്നുവെന്നതാണ്‌ ആപ്പിന്റെ പ്രത്യേകത. ഫെബ്രുവരി 15 നകം ഓയില്‍, വാട്ടര്‍ കളര്‍ പെയ്‌ന്‍റിംഗ് ‌ എന്നിവക്കായി വണ്‍ടൈം പര്‍ച്ചേഴ്‌സ്‌ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ്‌ നിലവാരത്തിലുളള പ്രത്യേക കോഴ്‌സുകള്‍ എല്ലാ പ്രായക്കാര്‍ക്കുമായി ആരംഭിക്കുന്നുണ്ട്‌. ആന്‍ഡ്രോയ്‌ഡ്‌ ഐഒഎസ്‌ ,വെബ്ബ്‌, പ്ലാറ്റ്‌ ഫോമുകളില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ അറ്റന്റ് ‌ ചെയ്യുന്ന ഓരോ കുട്ടികള്‍ക്കും വാട്‌സാപ്പിലൂടെ വിദഗ്‌ധരായ ടീം അംഗങ്ങളുടെ പേഴ്‌സണല്‍ അസിസ്റ്റന്‍സും ഉറപ്പുനല്‍കുന്നു.

മൂന്നുതരം പാക്കേജുകളാണ്‌ ഒരുക്കിയട്ടുളളത്‌. 3 മുതല്‍ 7 വയസുവരെയുളള കുട്ടികള്‍ക്കായി ടിനിടോട്‌സ്‌ പാക്കേജുകള്‍ , 7-12 കുട്ടികള്‍ക്കായി സ്‌കൂള്‍ ഗോയിംഗ്‌ പാക്കേജുകള്‍, 12 വയസിന്‌ മുകളിലുളളവര്‍ക്കായി ജനറല്‍ കോഴ്‌സും ആപ്പില്‍ ലഭ്യമാണ്‌. 3മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെ ഫീസടക്കാനുളള സൗകര്യങ്ങളും ഉണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *