റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ, ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപ

February 1, 2021 - 11:28 am

ന്യൂഡൽഹി: ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവ് 1,15,174 കോടി രൂപയായിരുന്നു.

21,923 രൂപയാണ് സിജിഎസ്ടി വഴി ലഭിച്ചത്. 29,014 കോടി രൂപയാണ് എസ്ജിഎസ്ടി. 60,288 രൂപയാണ് ഐജിഎസ്ടി. 8,622 രൂപയാണ് സെസ് വഴി ലഭിച്ചത്. ഡിസംബർ മാസം മുതൽ 2021 ജനുവരി 31 വരെ ഫയൽ ചെയ്ത ജിഎസ്ടിആർ-3ബി റിട്ടേൺ 90 ലക്ഷം രൂപയാണ്.- ധനമന്ത്രാലയം അറിയിച്ചു.

2020 ജനുവരിയിൽ ജിഎസ്ടി വരവ് 1,10,818 കോടി രൂപയായിരുന്നു. ഈ തുകയാണ് നിലവിൽ 1,19,847കോടി രൂപയായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *