റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിന്‍ മൈത്രി: ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് മിയ മോട്ട്‌ലി

February 6, 2021 - 11:38 am

ബ്രിഡ്ജ്ടൗണ്‍: കൊവിഡഷീല്‍ഡ് വാക്സിന്റെ ഡോസുകള്‍ നല്‍കിയതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്‌ലി. .വാക്സിന്‍ ഡോസുകള്‍ എത്തിയതിന് പിന്നാലെയായിരുന്നു നന്ദി പ്രകടനം. ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഡോസുകളുടെ ആദ്യ ബാച്ച് വാക്സിന്‍ മുന്‍നിര പോരാളികള്‍, പൊലീസ്, സുരക്ഷാ സേന,ഹോട്ടല്‍ തൊഴിലാളികള്‍, സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളികള്‍, പ്രായമായവര്‍ എന്നിവര്‍ക്കായിരിക്കും നല്‍കുക എന്നും മിയ മോട്ട്‌ലി അറിയിച്ചു.കൊവിഡഷീല്‍ഡ് കഴിഞ്ഞ മാസമായിരുന്നു ബാര്‍ബഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്സിന്‍ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നത്. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഡോസുകള്‍ കയറ്റി വിടുകയായിരുന്നു.
2.87 ലക്ഷം മാത്രം ജനസംഖ്യ ഉള്ള ബാര്‍ബഡോസില്‍ ഇതുവരെ 1,641 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 1,274 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *