റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആവശ്യങ്ങൾ നേടാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് രാകേഷ് ടിക്കായത്ത്

February 6, 2021 - 6:53 pm

ന്യൂഡല്‍ഹി: മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ രാകേഷ് ടിക്കായത്ത്. അതേസമയം കേന്ദ്രവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് തങ്ങളുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച ചക്കാ ജാമിന്‌ ശേഷമായിരുന്നു ടിക്കായത്തിന്റെ പ്രതികരണം.

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം. അത് അംഗീകരിക്കാതെ ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങില്ല.

ഒക്ടോബര്‍ രണ്ട് വരെ പ്രക്ഷോഭം തുടരും. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തിന് ഒക്ടോബര്‍ വരെ സമയമനുവദിക്കും. ഗാസിപൂര്‍ അതിര്‍ത്തികളില്‍ അണിനിരന്ന കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട്‌ ടിക്കായത്ത് ആവര്‍ത്തിച്ചു. സമാന പ്രസ്ഥാവനയുമായി ടിക്കായത്ത് നേരത്തെയും രംഗത്തെത്തിയിരുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ കേന്ദ്രം നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ റോഡുകളില്‍ അണിനിരക്കുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *