റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡ് മരണം 26 ആയി: 202 പേരെ കാണാനില്ല

February 9, 2021 - 8:29 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം 26 ആയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 202 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ട്. അതേസമയം, ചമോലിയിലെ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനായി പ്രവര്‍ത്തനം ശക്തമാക്കി. ഞായറാഴ്ച്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 30തോളം പേരാണ് ഇപ്പോഴും തുരങ്കത്തില്‍ കുടങ്ങിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.നിര്‍മാണ തൊഴിലാളികളാണ് 12 അടി ഉയരവും 15 അടി വീതിയുമുള്ള തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്. 1.6 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരു മാര്‍ഗം മാത്രമേ ഉള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. തുരങ്കത്തില്‍ എവിടെയായാണ് തൊഴിലാളികള്‍ പെട്ടുകിടക്കുന്നതെന്ന് വ്യക്തമായിട്ടില്ല. അഥവ അവര്‍ പലയിടങ്ങിലായാണുള്ളതെങ്കില്‍ അത് ഏറെ പ്രയാസകരമായിരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *