റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ച് പാര്‍ട്ടികളുമായി സഖ്യം: 14 മുതല്‍ അസമില്‍ രാഹുലിന്റെ പ്രചാരണം

February 9, 2021 - 9:39 am

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ യു യുഡിഎഫ്), സിപിഐ, സിപിഎം, സിപിഐ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്), ഗണ മോര്‍ച്ച തുടങ്ങി അഞ്ച് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാന്‍ രാഹുല്‍ ഗാന്ധി. ഫെബ്രുവരി 14ന് അസമിലെത്തുന്ന രാഹുല്‍ ഗാന്ധി, ശിവ സാഗറില്‍ നിന്ന് സംസ്ഥാനത്തെ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ അസമിലെത്തുന്നത്. 126 സീറ്റുകളുള്ള അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കും. തിയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഭരണകക്ഷിയായ ബിജെപിക്കെതിരെ അഞ്ച് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *