റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടി നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍, പ്രതികരിക്കാതെ ട്വിറ്റർ

February 9, 2021 - 5:21 pm

ന്യൂഡല്‍ഹി:കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടി നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍. ഇവ പാക്കിസ്ഥാന്‍, ഖലിസ്ഥാന്‍ ബന്ധമുള്ള അക്കൌണ്ടുകളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. കര്‍ഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയാന്‍ ആണ് നടപടി ആവശ്യപ്പെടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനെ അറിയിച്ചു. എന്നാല്‍ ആവശ്യത്തോട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡോര്‍സി ലൈക്കടിച്ചതും കേന്ദ്രസര്‍ക്കാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില ഹാഷ്ടാഗുകള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ട്വീറ്റിട്ട 250ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലോക്ക് പിന്‍വലിച്ചു. മരവിപ്പിച്ച ഹാന്‍ഡിലുകള്‍ പുനഃസ്ഥാപിച്ചതില്‍ ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഐടി ആക്ട് 69 എ പ്രകാരമുള്ള നടപടികള്‍ എടുക്കാത്തതിന് ട്വിറ്ററിനെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.രാജ്യത്തിന്റെ കീര്‍ത്തി ആഗോളതലത്തില്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും കേന്ദ്രം ആരോപിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *