റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആയിഷ സിയാനയ്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ മന്ത്രി

February 10, 2021 - 1:36 pm

കാസർകോട്: ജന്മനാ മൂത്രസഞ്ചിയില്ലാത്ത ആയിഷ സിയാന എന്ന മൂന്നുവയസ്സുകാരിക്ക് സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ മന്ത്രി. മുഖ്യമന്ത്രിയുടെ സാന്ത്വനസ്പര്‍ശം അദാലത്തിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിനു മുന്നില്‍ പിതാവ് ചെമ്പരിക്കയിലെ എന്‍.എം ഫൈസലാണ് മകളുടെ ദൈന്യത അറിയിച്ചത്. മൂത്രസഞ്ചിയോടൊപ്പം മൂത്രം പോകാന്‍ കുഴലും ഇല്ലാത്ത അവസ്ഥയാണ് ഈ കുഞ്ഞിന്റേത്. പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അണുബാധയായി വൃക്കയില്‍ അര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഒരു തവണ നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടെങ്കിലും മൂന്ന് ശസ്ത്രക്രിയകള്‍ കുഞ്ഞിന് ആവശ്യമാണെന്നും നിലവില്‍ 15 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും തനിക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്നും ഫൈസല്‍ മന്ത്രിയോട് പറഞ്ഞു.

ഫൈസലിന്റെ വിഷയം ശ്രദ്ധയോടെ ശ്രവിച്ച ആരോഗ്യ മന്ത്രി ഉടന്‍ ആസ്റ്റര്‍ മിംസ് സി.ഇ.ഒയുമായി സംസാരിച്ചു. കുഞ്ഞിന് സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് കൊടുക്കാമെന്ന് സി.ഇ.ഒ ഉറപ്പ് നല്‍കിയതായി മന്ത്രി ഫൈസലിനെ അറിയിച്ചു. സാന്ത്വന സ്പര്‍ശത്തില്‍ സ്വകാര്യ ആശുപത്രികളെക്കൂടി കൂടി ചേര്‍ത്ത് പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ തീര്‍പ്പാക്കുകയാണ് സര്‍ക്കാര്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *