റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിന് സാങ്കേതികാനുമതി

February 10, 2021 - 6:10 pm

തിരുവനന്തപുരം: കാട്ടാക്കട കുളത്തോട്ടു മലയില്‍ പി.ഡബ്യു.ഡി റെസ്റ്റ് ഹൗസ് നിര്‍മിക്കാനുള്ള സാങ്കേതികാനുമതി ലഭിച്ചതായി ഐ.ബി സതീഷ് എം.എല്‍.എ അറിയിച്ചു. 2.68 കോടി രൂപ മുതല്‍മുടക്കില്‍ 9,200 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള മൂന്നു നിലകളിലുള്ള കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍, വിഐപി ലോഞ്ച്, ആധുനിക സൗകര്യങ്ങളുള്ള ആറ് ബെഡ് റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ റെസ്റ്റ് ഹൗസിലുണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന കെട്ടിടത്തിന്റെ നിര്‍മാണ ചുമതല പി.ഡബ്യു.ഡി നെയ്യാറ്റിന്‍കര ബില്‍ഡിങ്ങ് സെക്ഷനാണ്. പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കുളത്തോട്ടുമലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *