റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌പോര്‍ട്‌സ് കൗണ്‍സിസില്‍ ഇന്റര്‍വ്യൂവിന് മുമ്പേ നിയമനം

February 11, 2021 - 10:34 am

തിരുവനന്തപുരം : സ്പോര്‍ട്സ് കൗണ്‍സിലില്‍ ഇഷ്ടക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തിരുകി കയറ്റാനുളള ശ്രമങ്ങള്‍ വെളിച്ചത്തായി. താല്‍ക്കാലിക നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ നടപടി. വിവിധ തസ്തികകളിലേക്ക് ഇന്റര്‍വ്യൂവിന് വിജ്ഞാപനം ചെയ്യുകയും ആ തീയതിക്കുമുമ്പുതന്നെ വേണ്ടപ്പെട്ടവരെ നിയമിക്കുകയും പത്തുവര്‍ഷം തികയുന്നമുറക്ക് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് രീതി.

കൗണ്‍സിലില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ വാക്ക്ഇന്റര്‍വ്യൂ നടത്തുന്നതിനായി 2018 മെയ് മൂന്നിനാണ് വ്ജ്ഞാപനം ഇറക്കിയത്. 2018 മെയ് 15ന് രാവിലെ 10 നായിരുന്നു ഇന്റര്‍വ്യൂ. എന്നാല്‍ ജോലി കിട്ടിയ ആളുടെ നിയമന ഉത്തരവ് പ്രകാരം മെയ് 10ന് നടന്ന ഇന്‌റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയരിക്കുന്നത്.

ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയിലേക്ക് പ്രൊജകറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് മൂന്നുമാസത്തേക്കാണ് നിയമനം നടത്തിയതെങ്കിലും മൂന്നുവര്‍ഷമായി തുടര്‍ന്നുവരികയാണ്. കൗണ്‍സിലിലെ സ്ഥിരം ജീവനക്കാരെക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നത്. പുറമേ ഇടക്കാലത്ത് ശമ്പള വര്‍ദ്ധനയും വരുത്തി. ബിരുദ യോഗ്യത വേണമെന്ന നിബന്ധന മറികടന്ന് പ്രസിഡന്റിന്റെ പിഎ സ്ഥാനത്തേക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് കൗണ്‍സില്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളത്തേക്കാള്‍ ഉയര്‍ന്ന തുക നല്‍കണമെന്ന് അപേക്ഷ നല്‍കിയിട്ടുമുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഇവര്‍ നടത്തിയ വിദേശയാത്രകള്‍ തങ്ങളുടെ അനുമതിയോടെ അല്ലെന്ന് കൗണ്‍സില്‍ വിവരാവകാശ പ്രകാരമുളള ചോദ്യത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്.

സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതായി 2010ല്‍ അന്ന് മന്ത്രിയായിരുന്ന എം വിജയകുമാര്‍ നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു നിയമനം പോലും പി.എസ്.സി നടത്തിയിട്ടല്ല. കൗണ്‍സിലിനുളള സ്‌പെഷല്‍ റൂള്‍സ് തയ്യാറാക്കാത്തതാണ് കാരണമായി പറയുന്നത്. മാറിമാറി ഭരണത്തിലെത്തുന്നവര്‍ക്ക് താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനുളള സൗകര്യത്തി‌ന് സ്‌പെഷല്‍ റൂള്‍ സംബന്ധിച്ചുളള ഫയല്‍ മുക്കിയിരിക്കുകയാണെന്ന ആക്ഷേപം ഉണ്ട്. നൂറോളം പേരാണ് താല്‍ക്കാലിക ക്കാരായി കൗണ്‍സിലില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *