റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഡാക്കിലെ പാംഗോങ് മേഖലയില്‍ നിന്ന് ഇന്ത്യ-ചൈന സൈനീകര്‍ പിന്‍വാങ്ങുന്നു

February 11, 2021 - 8:16 pm

ന്യൂഡല്‍ഹി: ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിന്റെ തെക്ക്, വടക്കന്‍ തീരങ്ങളില്‍ നിന്ന് ചൈനീസ്, ഇന്ത്യന്‍ സംഘങ്ങള്‍ പിന്‍മാറാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. എന്നാല്‍ പുതിയ നടപടി സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെയോ പ്രതിരോധമന്ത്രാലയത്തിന്റെയോ പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല. ജനുവരി 24ന് കമാന്‍ഡര്‍ തല ചര്‍ച്ചയിലുണ്ടായ ധാരണ പ്രകാരം ഇരു പക്ഷത്തുനിന്നുമുള്ള സൈനികര്‍ മേഖലയില്‍ നിന്ന് പിരിഞ്ഞുപോവാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. പാംഗോങ് ത്സോയുടെ വടക്ക്, തെക്ക് മേഖലകളിലെ ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

ചൊവ്വാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുള്ള പ്രദേശത്തു നിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഗ്രൗണ്ട് ലെവല്‍ കമാന്‍ഡര്‍മാര്‍ യോഗം ചേര്‍ന്നു. ബുധനാഴ്ചയും ഒരു യോഗം ചേര്‍ന്നു. കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈനയുടെ പിഎല്‍എ സൈനികര്‍ ഇതിനകം ഈ നീക്കങ്ങള്‍ തുടങ്ങിയതായും അവര്‍ പറഞ്ഞു: ”ചില നീക്കങ്ങള്‍ ഇതിനകം തന്നെ അവരുടെ (ചൈനയുടെ) ഭാഗത്ത് നടക്കുന്നുണ്ട്, കനത്ത ഉപകരണങ്ങളും സൈനികരും. എല്ലാം നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. ഞങ്ങളും അത് ചെയ്യണം,” അവര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *