റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിഎസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെഎസ് രാധാകൃഷ്ണന്‍ കൈപ്പറ്റിയ അധിക തുക തിരികെ പിടിക്കും

February 12, 2021 - 9:56 am

തിരുവനന്തപുരം: പിഎസ്.സി മുന്‍ ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെഎസ് രാധാകൃഷ്ണന്‍ വിരമിക്കല്‍ ആനുകൂല്യമായി കൈപ്പറ്റിയ അധികതുക തിരിച്ചുവിടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അധിക തുക എതയെന്ന് കണക്കാക്കിവരുന്നു. മാതൃവകുപ്പിലെ പെന്‍ഷന്‍തുക അടിസ്ഥാനമാക്കി ഏഴുലക്ഷം രൂപ ഗ്രറ്റുവിറ്റി ഇനത്തില്‍ കിട്ടേണ്ടിടത്ത് 14 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ധന വകുപ്പ് കണ്ടെത്തിയത്.

കൊച്ചി സ്വദേശിയായ പിഎ ആന്റണി നല്‍കിയ പരാതിയിലാണ് ധന,നിയമ വകുപ്പുകള്‍ അന്വേഷണം നടത്തിഅധിക തുക കൈപ്പറ്റിയതായി കണ്ടെത്തിയത്. സംസ്‌കൃത സര്‍വകലാശാലയില്‍ റീഡറും പിന്നീട് വൈസ് ചാന്‍സലറുമായിരുന്ന ഡോ.രാധാകൃഷ്ണന്‍ അവിടെ നിന്നാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്.സി ചെയര്‍മാനായി നിയമിതനായത്. പിഎസ് സി ചെയര്‍മാന്‍ എന്നത് ഡെപ്യൂട്ടേഷന്‍ പദവിയാണ്.

വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് മാതൃവകുപ്പിലെ അവസാന ശമ്പളത്തിന്‍രെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കണക്കാക്കുക. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ പിഎസ്.സി ചെയര്‍മാന്‍റെ ഉയര്‍ന്ന ശമ്പളത്തെ അടിസ്ഥാനമാക്കി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് 2013 ല്‍ ഉത്തരവുിറക്കി. നിയമ, ധനകാര്യ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്നാണിത്. അക്കൗണ്ടന്റ് ജനറലും അപാകതകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അധിക ആനുകൂല്യം കൈപ്പറ്റാന്‍ അനുവദിച്ചത് ക്രമ വിരുദ്ധമായതിനാല്‍ മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി തുക തിരിച്ചുപിടിക്കണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *