റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഥനി ബാലികാമഠം അച്ചടക്കം, സ്നേഹം, പരിഗണന, സഹാനുഭൂതി, ഒക്കെ പഠിപ്പിച്ച വിളനിലം

February 12, 2021 - 12:42 pm

ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയതാരമാണ് നവ്യ നായർ. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും മാറിയ നവ്യ വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപെടാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് താരം സിനിമ വിട്ടു ടെലിവിഷൻ ഷോ അവതാരികയായി മാറുകയായിരുന്നു. ഇപ്പോഴിതാ താൻ പഠിച്ചുവളർന്ന സ്കൂളിന്റെ നവതി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയ അനുഭവം പങ്കു വെക്കുകയാണ് നടി നവ്യ നായർ. നവ്യയുടെ വാക്കുകൾ ഇങ്ങനെ .

എൻറെ സ്കൂളിൻറെ നവതി ആഘോഷ സമാപന സമ്മേളനം കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചു നടത്തിയ പരിപാടി. അമ്മൂമ്മയും അമ്മയും ഞാനും പഠിച്ച സ്കൂൾ സ്കൂൾ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് നവ്യ കുറിക്കുന്നത് .

സ്കൂൾ ചാപ്പൽ ഇവിടെ പരീക്ഷക്ക് ചോദ്യം എളുപ്പം ആവണം എന്നും ഫുൾ മാർക്ക് കിട്ടണമെന്നും എത്രയോ പ്രാർത്ഥിച്ചിരുന്നു. കർത്താവിനും മാതാവിനും ഒരു സ്വസ്ഥത കൊടുത്തിട്ടില്ല. ഇന്നിതാ വീണ്ടും സ്കൂളിന് നവതി ഉദ്ഘാടനം .ദൈവം മഹാനാണ്. എൻറെ അമ്മൂമ്മയും, അമ്മയും പിന്നെ ഞാനും പഠിച്ച സ്കൂൾ , അച്ചടക്കം സ്നേഹം പരിഗണന സഹാനുഭൂതി ഒക്കെ പഠിപ്പിച്ച വിളനിലം. ബഥനി ബാലികാമഠം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *