റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാല് റിസർവോയറുകളിൽ കൂടു മത്സ്യകൃഷി പദ്ധതി

February 16, 2021 - 3:24 pm

*സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17
തിരുവനന്തപുരം: ഉൾനാടൻ മത്സ്യോത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജല സംഭരണികളിൽ കൂടുമത്സ്യകൃഷി പദ്ധതിക്ക് ഫെബ്രുവരി 17ന് തുടക്കമാവും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 3.30 ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിൽ നിർവഹിക്കും.  തൊഴിൽ  മന്ത്രി ടി.പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
വയനാട് ജില്ലയിലെ ബാണാസുരസാഗർ, കാരാപ്പുഴ, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി, പത്തനംതിട്ട ജില്ലയിലെ കക്കി ജലസംഭരണികളിലാണ് പദ്ധതി നടപ്പാക്കുന്നത്. 16.40 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്.  
ജലസംഭരണികളുടെ പരിസരത്ത് താമസിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ളവരെ സംഘടിപ്പിച്ച് നൂറുപേർ വീതമുള്ള ഗുണഭോക്തൃ ഗ്രൂപ്പുകളാക്കി മത്സ്യ കൂടുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  
കെ. മുരളീധരൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 843/2021

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *