റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധർമജനു പിന്നാലെ പിഷാരടിയും, രമേഷ് പിഷാരടി ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും

February 16, 2021 - 7:52 pm

ആലപ്പുഴ: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. സുഹൃത്തും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്ന വാര്‍ത്തകള്‍ വരവേയാണ് രമേഷ് പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനം. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ സ്വീകരണ കേന്ദ്രത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസ് പ്രവേശനം നേടിയേക്കും. നേരത്തെ മേജര്‍ രവിയും എശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു.

സിനിമാ മേഖലയില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും ഉള്ളവരെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ കഴിയണമെന്ന് നേരത്തെ നേതാക്കള്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി സജീവ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബാലുശേരി മണ്ഡലത്തിലേക്കാണ് യുഡിഎഫ് പരിഗണിക്കുന്നത്. വൈപ്പിന്‍ മണ്ഡലത്തിലും ധര്‍മ്മജന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *