റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതുകൊണ്ടാണെന്ന് യുജിസി സ്റ്റഡി മെറ്റീരിയല്‍

February 17, 2021 - 12:54 pm

ന്യൂഡൽഹി: ഭൂകമ്പം ഉണ്ടാകുന്നത് ടെക്റ്റോണിക് ചലനങ്ങൾ മൂലവും അഗ്നിപർവത പ്രവർത്തനങ്ങൾ മൂലവുമാണ് എന്നുള്ള ധാരണകൾ തിരുത്താൻ സമയമായി എന്നു പറയുകയാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ യു ജി സി. പശുക്കളെ കൊല്ലുന്നതു മൂലമാണ് ഭൂകമ്പം ഉണ്ടാകുന്നത് എന്നാണ് യുജിസിയുടെ പുതിയൊരു സ്റ്റഡി മെറ്റീരിയൽ പറയുന്നത്.

തദ്ദേശീയ പശു ശാസ്ത്ര പരീക്ഷയുടെ സ്റ്റഡി മെറ്റീരിയലിൽ ആണ് കൗതുകകരമായ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പശു ശാസ്ത്ര പരീക്ഷ നടത്തണമെന്ന് വൈസ് ചാന്‍സലര്‍മാരോട് യുജിസി ആവശ്യപ്പെട്ടിട്ടുണ്ട് . ഈ മാസം അവസാനം പരീക്ഷ നടത്താനാണ് ആവശ്യം. ഇന്ത്യയിലെയും റഷ്യയിലെയും ന്യൂക്ലിയര്‍ സെന്ററുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നതെന്നും പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയലില്‍ പറയുന്നുണ്ട്.

രാഷ്ട്രീയ കാമധേനു അഭിയാന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. ഈ പരീക്ഷകളാണ് എല്ലാ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും നടത്തണമെന്ന് യുജിസി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് എല്ലാ യൂണിവേഴ്‌സിറ്റികള്‍ക്കും നല്‍കിയിട്ടുണ്ട്. പരമാവധി വിദ്യാര്‍ത്ഥികളെ ഈ പരീക്ഷയെഴുതാന്‍ പ്രേരിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പശുവിന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ് പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയലുകള്‍. ആണവ വികിരണങ്ങളില്‍ നിന്നും രക്ഷപെടാന്‍ ചാണകം കവചമായി ഉപയോഗിക്കാം. ഭോപ്പാലില്‍ അണുവികിരണം ഉണ്ടായപ്പോള്‍ ചാണകം ഉപയോഗിച്ചതുകൊണ്ടാണ് നിരവധിയാളുകള്‍ രക്ഷപ്പെട്ടതെന്നും സ്റ്റഡി മെറ്റീരിയില്‍ പറയുന്നു. പ്രാദേശികമായ പശു ഇനങ്ങളുടെ പാല്‍ മഞ്ഞയായി കാണുന്നത് അതില്‍ സ്വര്‍ണമുള്ളതിനാലാണെന്നും സ്റ്റഡി മെറ്റീരിയലില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *