റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവ് കിടന്ന മുറിക്ക് തീയിട്ടശേഷം ഭാര്യ കിണറ്റില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചു

February 17, 2021 - 9:27 pm

ബാലുശേരി: ഭര്‍ത്താവ് കിടന്ന മുറിക്ക് തീയിട്ട് മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം കിണറ്റില്‍ചാടി ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. ഫെബ്രുവരി 17ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം . ബാലുശേരി തുരുത്യാട് കാഞ്ഞിക്കാവില്‍ പോണോയില്‍ അബ്ദുളളയുടെ ഭാര്യ സാബിറയാണ് ,ആത്മഹത്യക്ക് ശ്രമിച്ചത്. കിണറ്റില്‍ ചാടിയ സാബിറയുടെ നിലവിളി കേട്ട സമീപവാസി നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍ രണ്ടുപേരെയും രക്ഷിക്കുകയും ചെയ്തു.

ഭര്‍ത്താവിനെ രക്ഷിക്കണമെന്ന സാബിറയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ വീടിനകം പരിശോധിച്ചത്. ഓടിയെത്തിയ നാട്ടുകാര്‍ വീട്ടിനുളളില്‍ തീയും പുകയും ഉയരുന്നതാണ് കണ്ടത്. വാതില്‍ ചവിട്ടിപ്പൊളിച്ച് തുറന്നെങ്കിലും മുറിക്കകത്ത് നിറയെ പുകയായിരുന്നു. പക്ഷാഘാതം മൂലം ഒരു ഭാഗം തളര്‍ന്ന അബ്ദുളളക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല അബ്ദുളളയേയും സഹോദരി ആമിനയേയും നാട്ടുകാര്‍ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. സാബിറക്ക് മാനസീകാസ്വാസ്ഥ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *