റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയെ വെളിപ്പെടുത്തി വിനയൻ

February 17, 2021 - 1:41 pm

കൊച്ചി: വിനയൻ സംവിധാനം ചെയ്ത് നടൻ സിജു വിൽസൺ നായകനാകുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായികയുടെ പേര് വെളിപ്പെടുത്തി കൊണ്ട് സംവിധായകൻ വിനയൻ. പൂനെ മോഡലും നടിയുമായ കയാദു ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ശ്രീ ഗോകുലം മൂവിസിനിമക്കുവേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷവാർത്ത പ്രിയ സുഹൃത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയിലെ താര സിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനെയും കയാദു എന്ന നായികയെയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എന്നും വിനയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം. നായികയെ പരിചയപ്പെടുത്തുന്ന വിനയൻ ഫേസ്ബുക്ക് പോസ്റ്റർ ഇങ്ങനെ. പത്തൊമ്പതാം നൂറ്റാണ്ടിൽ നവോത്ഥാന നായകനും ധീര പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ ആയാണ് സിജു വിൽസൺ ചിത്രത്തിലെത്തുന്നത്. മുമ്പ് മറാത്തി കന്നട എന്നീ സിനിമകളിൽ അഭിനയിച്ചിരുന്ന കയാദു മാറുമറയ്ക്കൽ സമര നായിക നങ്ങേലിയായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *