റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമ്പോസ്റ്റബിള്‍ കാരിബാഗുകളുടെ നിരോധനം ഹൈക്കോടതി റദ്ദാക്കി

February 20, 2021 - 11:48 am

കൊച്ചി: മണ്ണിലലിയുന്ന തരത്തിലുളള പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഹൈക്കോടതി റദ്ദാക്കി. കമ്പോസ്റ്റബിള്‍ കാരിബാഗുകളുടെ നിരോധനം നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് എകെ ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവ്.

പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന കാരിബാഗുകള്‍ക്കൊപ്പം കമ്പോസ്റ്റബിള്‍ കാരിബാഗുകള്‍ക്കും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കൊച്ചി ആസ്ഥാനമായ ഗ്രീന്‍ എര്‍ത്ത് സൊലൂഷന്‍സ് ഉടമ ഡോ. വസുന്ധര മേനോന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. മണ്ണിലലിയുന്ന തരത്തിലുളള പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ ഒഴികെയുളളവ നിരോധിച്ചാണ് 2020 ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. പിന്നീട് ഇത്തരം ബാഗുകളെന്ന് തെറ്റിദ്ധരിപ്പിച്ച് സാധാരണ പ്ലാസ്റ്റിക്ക് ബാഗുകള്‍ വന്‍തോതില്‍ വിപണിയിലിറക്കുന്നതിന്‍റെ ഭാഗമായാണ് കമ്പോസ്റ്റബിള്‍ കാരിബാഗുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തതെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടും കമ്പോസ്റ്റബിള്‍ കാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ജോലി ചെയ്ത് ജീവിക്കാനുളള തങ്ങളുടെ അവകാശത്തെ ഹനിക്കുന്നതാണെന്നായിരുന്ന ഹര്‍ജിക്കാരുടെ വാദം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *