റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഎംസിസിയുമായി ചര്‍ച്ച നടത്തിയതിന്റെ ഫോട്ടാകള്‍ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

February 20, 2021 - 11:55 am

കൊല്ലം: അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് കേരള തീരത്ത് മത്സ്യ ബന്ധനം നടത്താന്‍ അനുമതി നല്‍കിയതില്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മക്കെതിരെ തെളിവുകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേഴ്‌സികുട്ടിയമ്മ വിഷയത്തില്‍ കമ്പനി ഉടമസ്ഥരുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ ശനിയാഴ്ച(20/02/21) രമേശ് ചെന്നിത്തല പുറത്ത് വിട്ടു.

വിഎസ് പക്ഷക്കാരിയാണെങ്കില്‍ കൂടി അഞ്ച് വര്‍ഷം പിണറായി വിജയനൊടൊപ്പം പ്രവര്‍ത്തിച്ച് മന്ത്രിക്ക് അദ്ദേഹത്തിന്റെ ഭാഷ പകര്‍ന്നുകിട്ടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *