റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്നാക്കാന്‍ മധ്യപ്രദേശ്

February 21, 2021 - 11:05 am

ഭോപ്പാല്‍: ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇതിനായുള്ള നിര്‍ദേശം കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോഷാംഗാബാദില്‍ നടന്ന നര്‍മദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിന്റെ ജീവിതമാര്‍ഗമാണ് നര്‍മദയെന്നും ഇനി നര്‍മദയുടെ പേരില്‍ നഗരം അറിയപ്പെടുന്നത് സന്തോഷകരമായ കാര്യമാണെന്നും ബിജെപി അംഗങ്ങള്‍ പ്രതികരിച്ചു. നര്‍മദ നദിക്കരയില്‍ സിമന്റ് ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും അദ്ദേഹം ജനങ്ങളെ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *