റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി

February 22, 2021 - 11:53 am

ആലപ്പുഴ: മാന്നാറില്‍ വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട്‌ സ്വദേശി ബിന്ദു(32)വിനെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. പുലര്‍ച്ചെ രണ്ടുമണിക്കാണ്‌ സംഭവം. നാലുദിവസം മുമ്പാണ്‌ ബിന്ദു വിദേശത്തുനിന്നെത്തിയത്‌. സ്വര്‍ണ്ണകടത്തുസംഘമാണ്‌ കൊണ്ടുപോയതെന്ന്‌ സംശയിക്കുന്നു.

വീട്ടിലെത്തിയതുമുതല്‍ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടിലെത്തിയിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പോലീസിന്‌ കൈമാറി. ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരിക്കേറ്റു. . പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *