റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

25-ാമത് ചലച്ചിത്രോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും. ഉദ്ഘാടന പ്രദർശനം ബോസ്നിയൻ ചിത്രം

February 22, 2021 - 2:26 pm

കണ്ണൂർ: ഇരുപത്തിയഞ്ചാമത്തെ ഐ എഫ് എഫ് കെയുടെ തലശ്ശേരി പതിപ്പ് മന്ത്രി എ കെ ബാലൻ ഓൺലൈൻ ഉദ്ഘാടനത്തിലൂടെ ചൊവ്വാഴ്ച തിരിതെളിയിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൈകീട്ട് 6 ന് ലിബർട്ടി ലിറ്റിൽ പാരഡൈസിൽ നടക്കുന്ന ചടങ്ങിൽ ടി പത്മനാഭൻ , മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, അഡ്വക്കറ്റ് എൻ ഷംസീർ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്സൺ ബീനാപോൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന പ്രദർശനമായി ജാസ്മില സബാനിക്കിന്റെ ബോസ്നിയൻ ചിത്രമായ ക്വോവാഡിസ് ഐഡ പ്രദർശിപ്പിക്കും. തലശ്ശേരി ലിബർട്ടി കോംപ്ലക്സിലെ 5 തീയേറ്ററുകളിലും ലിബർട്ടി മൂവി ഹൗസിലും ആണ് മേള.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *