റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം 24 ന് ജില്ലയില്‍ 20 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

February 23, 2021 - 1:22 pm

പാലക്കാട്: സംസ്ഥാനത്തെ 250 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ മൂന്നാം ഘട്ടത്തില്‍ 18 ഗ്രാമപഞ്ചായത്തുകള്‍ക്കും (നെല്ലായ, പറളി, പൊല്‍പ്പുള്ളി, പെരുമാട്ടി, എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ, തിരുമിറ്റക്കോട്, നാഗലശ്ശേരി, ആനക്കര, പെരുവെമ്പ്, മുതലമട, തെങ്കര, കുമരംപുത്തൂര്‍, തച്ചമ്പാറ, കൊപ്പം, വിളയൂര്‍, പുതുക്കോട്, കുഴല്‍മന്ദം) ഒരു നഗരസഭയ്ക്കും (മണ്ണാര്‍ക്കാട്) ഒരു ബ്ലോക്ക് പഞ്ചായത്തുമാണ് (തൃത്താല) ശുചിത്വപദവി കൈവരിച്ചത്. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ സാക്ഷ്യപത്രവും പുരസ്‌കാരവും മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മാനിക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *