ന്യൂയോര്‍ക്ക്: മാര്‍ച്ച് മധ്യത്തോടെ ആഴ്ചയില്‍ 13 ദശലക്ഷത്തിലധികം ഡോസ് കോവിഡ് -19 വാക്‌സിന്‍ അമേരിക്കയിലേക്ക് എത്തിക്കുമെന്ന് ഫൈസര്‍ ഇങ്ക് വ്യക്തമാക്കി.ജൂലൈ അവസാനത്തോടെ മൊത്തം 300 ദശലക്ഷം ഷോട്ടുകള്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഫൈസര്‍ തയ്യാറാണെന്നും 2021 ലെ ആഗോള ഉല്‍പാദന പ്രതീക്ഷകള്‍ കുറഞ്ഞത് 2 ബില്ല്യണ്‍ ഡോസായി ഉയര്‍ത്തിയെന്നും ഫൈസറിന്റെ മുഖ്യ ബിസിനസ് ഓഫീസര്‍ ജോണ്‍ യംഗ് പറഞ്ഞു.അതേസമയം, യുഎസില്‍ മാര്‍ച്ച് അവസാനത്തോടെ രണ്ട് ഡോസ് ഷോട്ടിന്റെ 100 ദശലക്ഷം ഡോസും ജൂലൈ അവസാനത്തോടെ 300 ദശലക്ഷവും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മോഡേണ ഇങ്ക് പ്രസിഡന്റ് സ്റ്റീഫന്‍ ഹോഗ് അറിയിച്ചു.ജോണ്‍സന്‍ & ജോണ്‍സന്റെ വാക്സിന്‍ കാന്‍ഡിഡേറ്റിന് അടിയന്തിര ഉപയോഗ അംഗീകാരം ലഭിക്കുകയാണെങ്കില്‍, കുറഞ്ഞത് 20 ദശലക്ഷം ഡോസുകള്‍ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കാന്‍ കഴിയുമെന്ന് ഫൗചി പറഞ്ഞു.ഡോസുകളുടെ എണ്ണം ആദ്യം താരതമ്യേന കുറവായിരിക്കുമെങ്കിലും തുടര്‍ കരാറില്‍ അത് വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. ജൂലൈ ആദ്യം 100 ദശലക്ഷം ഡോസ് വാക്സിനുള്ള കരാറുകള്‍ ലഭിക്കുമെന്നും ഫൗചി പറഞ്ഞു.ഇതുവരെ 4. 40 കോടിയിലേറെ അമെരിക്കക്കാര്‍ ഒരു ഡോസ് എങ്കിലും കൊവിഡ് വാക്‌സിന്‍ എടുത്തുകഴിഞ്ഞു. ഫൈസര്‍, മോഡേണ വാക്‌സിനുകളാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞും കാലാവസ്ഥാ പ്രശ്‌നങ്ങളും മൂലം വാക്‌സിനേഷന്‍ അല്‍പ്പം മന്ദഗതിയിലായി. വീണ്ടും സജീവമാക്കാനുള്ള ഒരുക്കത്തിലാണു ഭരണകൂടം.
