റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടവേളയ്ക്ക് അവസാനം: ഇന്ത്യന്‍ ഫുട്ബോള്‍ ടീം സൗഹൃദമത്സരങ്ങള്‍ക്കായി മൈതാനിയിലേക്ക്

February 24, 2021 - 12:45 pm

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീം സൗഹൃദമത്സരങ്ങള്‍ക്കായി വീണ്ടും കളിക്കളത്തിലേക്ക്. മാര്‍ച്ച് 25 നും 29 നും ദുബായില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് അറിയിച്ചത്. ഒമാന്‍, യുഏഈ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ടീമിന്റെ മത്സരം.സൗഹൃദ മത്സരത്തിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ ദേശിയ ക്യാംപ് സംഘടിപ്പിക്കും. കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ ദുബായിലാണ് ക്യാംപ് നടക്കുക. ഒമാനെതിരായ മത്സരം മാര്‍ച്ച് 25-നും യു.എ.ഇക്കെതിരായ മാര്‍ച്ച് 29-ന് യു.എ.ഇയെയും ഇന്ത്യ നേരിടും. മാര്‍ച്ച് 15-ന് ഇന്ത്യന്‍ ക്യാമ്പ് ആരംഭിക്കും. ടീം പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. 2019 നവംബറില്‍ ആണ് അവസാനമായി ഇന്ത്യന്‍ ടീമിനെ നീല ജേഴ്സിയില്‍ കണ്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *