റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌പെക്ട്രം തൊഴില്‍മേള സംഘടിപ്പിച്ചു

February 25, 2021 - 4:34 pm

കാസർകോട്: സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും വിജയകരമായി തൊഴില്‍ പരിശീലനം നേടിയ ട്രെയ്‌നികള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌പെക്ട്രം തൊഴില്‍മേള  സംഘടിപ്പിച്ചു. ജില്ലയില്‍ വിവിധ ഐ.ടി.ഐകളില്‍ നിന്ന് എസ്.ടി.സി, എന്‍.സി.ടി, എന്‍.സി.എ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ 375 പേരും കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള 30 കമ്പനികളും തൊഴില്‍മേളയില്‍ പങ്കെടുത്തു.

കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ അധ്യക്ഷന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷനായി. ജില്ലാ എംപ്ലായ്‌മെന്റ് ഓഫീസര്‍ ധനലക്ഷി അമ്മാട്ടി ആശംസ പറഞ്ഞു. കാസര്‍കോട് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ടി.പി മധു സ്വാഗതവും സീതാംഗോളി ഐ.ടി.ഐ പ്രിന്‍സിപ്പല്‍ കൃഷ്ണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *