റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോ റൂട്ട് എറിഞ്ഞു, ഇന്ത്യ വീണു..

February 25, 2021 - 7:10 pm

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഏറ്റവും മികച്ച ‘പാർട് ടൈം’ സ്പിന്നറെന്ന ലോക റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കെതിരെ അഞ്ചു വിക്കറ്റുകള്‍ കൊയ്തതോടെയാണ് റൂട്ട് റെക്കോര്‍ഡിട്ടത്. 6.2 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ മടക്കിയത്. റിഷഭ് പന്ത് (1), ആര്‍ അശ്വിന്‍ (17), വാഷിങ്ടണ്‍ സുന്ദര്‍ (0), അക്ഷര്‍ പട്ടേല്‍ (0), ജസ്പ്രീത് ബുംറ (0) എന്നിവരായിരുന്നു റൂട്ടിന്റെ ഇരകള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *