റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്

February 26, 2021 - 7:10 pm

ന്യൂഡൽഹി: കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 2ന്. പത്രികാ സമർപ്പണം മാർച്ച് 20ന്. മാർച്ച് 20നാണ് സൂക്ഷ്മ പരിശോധനയും. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 22 ആണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് തന്നെ നടക്കും. 26/02/21 വെള്ളിയാഴ്ച വൈകിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും. വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടാമെന്ന് സുനിൽ അറോറ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര നിരീക്ഷകരുണ്ടാകും. വെബ് കാസ്റ്റിംഗും ഏർപ്പെടുത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *