റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് വീണ്ടും പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

February 27, 2021 - 10:13 am

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് 27/02/21 ശനിയാഴ്ച വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ശനിയാഴ്ച പെട്രോളിന് വില 91.23 രൂപയാണ്. ഡീസലിനാകട്ടെ 85.72 രൂപയും. പാചക വാതകത്തിനും വില കൂട്ടിയിട്ടുണ്ട്.

ആറ് രൂപയാണ് പെട്രോളിന് ഫെബ്രുവരിയിൽ വര്‍ധിച്ചത്. ഡീസലിന് ആറ് രൂപ 12 പൈസയും ഈ മാസം കൂടി. 16 തവണയാണ് ഫെബ്രുവരിയിൽ മാത്രം ഇന്ധന വില വര്‍ധിപ്പിച്ചത്. ഒന്‍പത് മാസത്തിനിടെ 22 രൂപയാണ് ഇന്ധന വിലയില്‍ ഉണ്ടായ ഉയര്‍ച്ച.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *