അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

February 27, 2021 - 7:54 pm

ഇടുക്കി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇടുക്കി ഓഫീസില്‍ 2021 മാര്‍ച്ച് 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വായ്പ അവസാനിപ്പിക്കുന്നതവര്‍ക്ക് (2021 ജനുവരി 31 വരെ റവന്യൂ റിക്കവറി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുളള ഫയലുകളിലും കാലാവധി കഴിഞ്ഞ ഫയലുകളിലും) അക്കൗണ്ടില്‍ ബാക്കി നില്‍ക്കുന്ന പിഴപലിശ 100 ശതമാനം ഇളവ് വരുത്തിക്കൊണ്ട് തീര്‍പ്പാക്കും. റവന്യൂ റിക്കവറി നടപടി സ്വീകരിച്ച ഫയലുകളില്‍ ഒരു ശതമാനം ആര്‍ആര്‍സി, ഡിഎന്‍എഫ് എന്നിവ വായ്പക്കാരന്‍ ഒടുക്കേണ്ടതാണ്. ഫോണ്‍: 04862 232363, 232364

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *